District News
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പഞ്ചായത്തുകളിൽ പക്ഷികളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി (കള്ളിംഗ്) നടന്നു. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 7,625 പക്ഷികളെ കള്ളിംഗിന് വിധേയമാക്കി. കരുവാറ്റ, പള്ളിപ്പാട് എന്നിവിടങ്ങളിലാണ് കള്ളിംഗ് നടന്നത്.
പള്ളിപ്പാട് പഞ്ചായത്തിൽ വൈകുന്നേരം വരെ 2,886 പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കിയത്. കരുവാറ്റ പഞ്ചായത്തിൽ 4,739 പക്ഷികളെയും കൊന്നൊടുക്കി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുത പ്രതികരണ സേനയാണ് കള്ളിംഗിനും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലകളിൽ കർശന നിരീക്ഷണവും നിയന്ത്രണങ്ങളും തുടരുകയാണ്
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിൽ കള്ളിംഗ് നടത്തി. കോഴി, കാട, വാത്ത തുടങ്ങി 2,850 പക്ഷികളെ കൊന്നു നശിപ്പിച്ചെന്ന് അധികൃതർ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കള്ളിങ്ങും ശുചീകരണ പ്രവർത്തനങ്ങളും നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഭോപ്പാലിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
തുടർന്ന് ബുധനാഴ്ച കളക്ടറുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് കള്ളിംഗ് നടത്താൻ തീരുമാനിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.
Kerala
ആലപ്പുഴ: ജില്ലയിൽ വീണ്ടും പക്ഷിപ്പനി. നാല് പഞ്ചായത്തിൽ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ, പള്ളിപ്പാട് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വളർത്തു പക്ഷികളെ ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ നടത്തും. കോഴി താറാവ്, കാട എന്നിവ അടക്കം 13,785 വളർത്തു പക്ഷികളെ കള്ളിംഗ് നടത്തും.
10 കിലോമീറ്റർ ചുറ്റളവിലെ 33 തദ്ദേശ സ്ഥാപനങ്ങളിൽ ഒരാഴ്ച നിയന്ത്രണം ഏർപ്പെടുത്തി. പക്ഷികളുടെ മാംസം, മുട്ട എന്നിവ വിൽക്കാൻ പാടില്ലെന്നും പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ മൂന്നു മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
Kerala
ആലപ്പുഴ: പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള എല്ലാ വളർത്തു പക്ഷികളെയും ശാസ്ത്രീയമായി കൊന്ന് നശിപ്പിക്കുന്ന (കള്ളിംഗ്) പ്രവർത്തനങ്ങൾ ഒൻപത്, പത്ത് ദിവസങ്ങളിൽ നടത്തപ്പെടും. ഒൻപതിന് അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും പത്തിന് കരുവാറ്റ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലും കള്ളിംഗ് പ്രവർത്തനങ്ങൾ നടത്തും.
അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3544 വളർത്തു പക്ഷികളും, അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും, കരുവാറ്റ പഞ്ചായത്തിൽ 6633 വളർത്തു പക്ഷികളും, പള്ളിപ്പാട് പഞ്ചായത്തിൽ 3458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13785 വളർത്തു പക്ഷികളെയാണ് കൊന്നുനശിപ്പിക്കേണ്ടത്.
പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടുള്ളതല്ല. പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള സർവൈലൻസ് സോണിൽ ഉൾപ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികൾ, അവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റു ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ജനുവരി എട്ടു മുതൽ ഒരാഴ്ചത്തേക്ക് ജില്ലാ കളക്ടർ നിരോധിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത്, കരുവാറ്റ,പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിൽ നാളെ മുതൽ കള്ളിംഗ് ആരംഭിക്കും. പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ കള്ളിംഗ് നടപ്പാക്കും.
നാളെ അമ്പലപ്പുഴ നോർത്ത്, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലും ജനുവരി 10ന് കരുവാറ്റ,പള്ളിപ്പാട് പഞ്ചായത്തുകളിലും കള്ളിംഗ് നടത്തും. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിൽ 3,544 വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കും.
അമ്പലപ്പുഴ സൗത്ത് പഞ്ചായത്തിൽ 150 വളർത്തു പക്ഷികളും കരുവാറ്റ പഞ്ചായത്തിൽ 6,633 വളർത്തു പക്ഷികളും പള്ളിപ്പാട് പഞ്ചായത്തിൽ 3,458 വളർത്തു പക്ഷികളും ഉൾപ്പെടെ ഏകദേശം 13,785 വളർത്തു പക്ഷികളെയാണ് കള്ളിംഗിന് വിധേയമാക്കേണ്ടത്.
പ്രഭവ കേന്ദ്രങ്ങൾക്ക് 10 കിലോമീറ്റർ ചുറ്റളവിലുള്ള സർവൈലൻസ് സോണിൽ താറാവ്, കോഴി, കാട, മറ്റു വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം), ഫ്രോസൺ മീറ്റ്, മറ്റ് ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗവും വിപണനവും ഒരാഴ്ചത്തേക്ക് നിരോധിച്ചിട്ടുണ്ട്.
പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഇൻഫെക്ടഡ് സോണിൽ കള്ളിംഗ് പൂർത്തിയായി മൂന്ന് മാസത്തേക്ക് പക്ഷികളെ വളർത്താൻ പാടില്ല.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലപ്പുഴയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കാടയിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡിൽ കോഴിയിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
കരുവാറ്റ പഞ്ചായത്ത് ഒന്നും രണ്ടും വാർഡുകളിലും പള്ളിപ്പാട് പഞ്ചായത്തിൽ ഒന്നാം വാർഡില്‍ താറാവിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ ജില്ലയിലെ ഒമ്പതു പഞ്ചായത്തുകളിൽ ഓരോ വാർഡുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴയിൽ നിരീക്ഷണ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. പക്ഷിപ്പനി പ്രഭവകേന്ദ്രങ്ങൾക്കു 10 കിലോമീറ്റർ ചുറ്റളവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പിൻവലിച്ചത്.
രോഗപ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കിയിരുന്നു. ഇവിടങ്ങളിലെ അണുനശീകരണം ബുധനാഴ്ച പൂർത്തിയായി. ഇതേത്തുടർന്നാണ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചത്.
പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള രോഗബാധിത മേഖലയിൽ മൂന്നു മാസത്തേക്കു പക്ഷികളെ വളർത്തുന്നത് നിരോധിച്ച ഉത്തരവ് തുടരും.
തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട്, ചെറുതന, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.കോഴി,താറാവ്,കാട എന്നിവയുടെ മാംസം,മുട്ട എന്നിവ വിൽക്കാൻ അനുമതി നൽകി.
ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാനുള്ള നിയന്ത്രണവും നീക്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം.
ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സംശയമുള്ള മൂന്ന് സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു.
District News
ആലപ്പുഴ: പക്ഷിപ്പനിബാധയെ തുടർന്ന് ആലപ്പുഴയിൽ കോഴിയിറച്ചി വിഭവങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെതിനെതിരേ പ്രതിഷേധം ശക്തമാക്കി കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷൻ (കെഎച്ച്ആർഎ).
ഇന്ന് ജില്ലയിലെ 1500ലധികം ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ശീതീകരിച്ച മാംസത്തിനുപോലും നിരോധനം ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോട്ടലുടമ സംഘടനാ ഭാരവാഹികൾ ജില്ലാ കളക്ടർക്ക് നിവേദനം നൽകി. എന്നാല്‍ 31 വരെയുള്ള നിരോധനത്തിന്റെ ഫലം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കാമെന്ന നിലപാടാണ് കളക്ടർ സ്വീകരിച്ചത്.
ഇതോടെയാണ് ഹോട്ടലുടമകൾ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ വ്യതാസമില്ലാതെ ഹോട്ടലുകൾ അടച്ചിടും. സമരത്തിന് ബേക്കേഴ്സ് അസോസിയേഷന്റെയും വ്യാപാരികളുടെയും പിന്തുണയും കെഎച്ച്ആർഎ തേടിയിട്ടുണ്ട്.
പക്ഷിപ്പനിബാധയെ തുടർന്ന് ബാധിതമേഖലയുടെ 10 കിലോമീറ്റർ ചുറ്റളവിലാണ് ജില്ലാഭരണകൂടം കോഴിയിറച്ചി, മുട്ട തുടങ്ങിയവയുടെ വിൽപ്പന നിരോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെഎച്ച്ആർഎ ഇളവുകൾ ആവശ്യപ്പെട്ടത്.
നിലവിലെ നിരോധനം ബുധനാഴ്ച അവസാനിക്കും. അന്ന്, ജില്ലാഭരണകൂടം നിരോധനം നീട്ടിയാൽ സംസ്ഥാന വ്യാപകമായി തുടർസമരം ശക്തമാക്കാനാണ് കെഎച്ച്ആർഎയുടെ തീരുമാനം. വൻകിട ബ്രാൻഡഡ് സ്ഥാപനങ്ങളുടെ ഫ്രൈഡ് ചിക്കൻ വിൽപപന കേന്ദ്രങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയിട്ടില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.
ഇവിടങ്ങളിൽ വില്പന തുടരുകയാണ്. അവർക്ക് ഈ നിയമം ബാധകമാകാത്തതെന്തെന്ന് അധികൃതർ വ്യക്തമാക്കണം. പക്ഷിപ്പനി പ്രതിരോധിക്കുന്നതിന് നിശ്ചിത കാലയളവിൽ താറാവ് കൃഷിക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് കെഎച്ച്ആർഎ ജില്ലാ പ്രസിഡന്റ് നാസർ ബി. താജ്, സെക്രട്ടറി മനാഫ് എസ്. കുബാബ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഹോട്ടലുകാരുടെ ആവശ്യം അംഗീകരിക്കാനാകില്ല:
ജില്ലാ കളക്ടർ
പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാലാണ് പ്രഭവകേന്ദ്രത്തിന് പത്തുകിലോമീറ്റർ ചുറ്റളവിൽ നിരോധനം ഏർപ്പെടുത്തിയത്. ഇത് ബുധനാഴ്ചവരെ തുടരും. അന്നു ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും മറ്റുനടപടികൾ. നിലവിലത്തെ സാഹചര്യത്തിൽ ഹോട്ടലുകാരുടെ ആവശ്യം അംഗീകരിക്കാനാകില്ല. ഫ്രൈഡ് ചിക്കൻ വിഭവം വിൽക്കുന്ന സ്ഥാപനങ്ങൾക്കും നിരോധനം ബാധകമാണ്.
ഇവിടെയും പരിശോധന നടത്തും. നിലവിൽ പക്ഷിപ്പനി നിയന്ത്രണത്തിലാണ്. മറ്റിടങ്ങളിലേക്ക് പടർന്നതായി വിവരമില്ല -അലക്സ് വർഗീസ്, ജില്ലാ കളക്ടർ
Kerala
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കള്ളിംഗ് നടത്തിയ ഇടങ്ങളിൽ ഇന്നുമുതൽ അണുനശീകരണം ആരംഭിക്കും.
പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച്
നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ചു കളയുകയാണ് ചെയ്തത്. ഈ സ്ഥലങ്ങളിൽ ഇന്നു പ്രത്യേകസംഘം എത്തി അണുനശീകരണം നടത്തും.
ജില്ലയിൽ ആകെ 24,309 വളർത്തു പക്ഷികളെ കള്ളിംഗിന് വിധേയമാക്കിയിട്ടുണ്ട്. തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര തെക്ക്, അമ്പലപ്പുഴ തെക്ക്, ചെറുതന, പുറക്കാട് നെടുമുടി, കുമാരപുരം, എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ച് കള്ളിംഗ് നടത്തിയത്.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനാൽ 30 മുതൽ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകൾ അടച്ചിടും. ജില്ലയിൽ കോഴി വിഭവങ്ങളുടെ വിപണനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നടത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതേസമയം ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉദ്യോഗസ്ഥർ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടെന്നും പരാതിയുണ്ട്. ഇതിനെതിരെ പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തി. നിലവിൽ ജില്ലയിൽ താറാവിൽ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ദേശാടനപക്ഷികളുടെ വരവാണ് രോഗബാധയ്ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കൂടുതൽ പക്ഷികളിലേക്ക് രോഗം പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പക്ഷികൾ കൂട്ടത്തോടെ ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൃഗാശുപത്രികളിൽ അറിയിക്കണം. ഇത്തരം പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. രോഗബാധിത പ്രദേശങ്ങളുടെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു. ആലപ്പുഴയിൽ ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്.
Kerala
പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു.
ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയ്ക്കാണ് നിരോധനം
ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. കൂടുതൽ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻ കരുതലുകൾ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം ശക്തിപ്പെടുത്തും. പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശം നൽകി.
ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുതെന്നും നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പക്ഷികളുടെ പച്ചമാംസം, കാഷ്ടം എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് റിസ്ക് കൂടുതലാണ്.
ഇവർ മാസ്ക്കുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണം. മാംസം നല്ലതുപോലെ വേവിച്ച് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
Kerala
ആലപ്പുഴ: പക്ഷിപ്പനി കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴയില്‍ 19,881 പക്ഷികളെ കൊന്നൊടുക്കും. ചൊവ്വാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെയാണ് നശിപ്പിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി, അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ദ്രുതകർമ്മ സേന രംഗത്തിറങ്ങും.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ നിർദേശിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
Kerala
ആലപ്പുഴ: കർഷകരെ പ്രതിസന്ധിയിലാക്കി കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏഴ് പഞ്ചായത്തുകളിലായി ഇരുപതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി കാരണമെന്നാണ് സ്ഥിരീകരണം. ഇക്കാര്യം കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു.
നെടുമുടി, ചെറുതന, കരുവാറ്റ, കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി അടക്കമുള്ളയിടങ്ങളിലാണ് താറാവുകള്‍ ചത്തത്.
പക്ഷിപ്പനിയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചായിരുന്നു പ്രദേശത്തെ താറാവുകൾ ചത്തത്. തുടര്‍ന്ന് തിരുവല്ലയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റിവായി. പിന്നാലെ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയക്കുകയായിരുന്നു.
അവിടെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലും ഫലം പോസിറ്റീവായതോടെ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം സര്‍ക്കാരിനെ അറിയിച്ചു. ക്രിസ്മസ് ന്യൂഇയർ വിപണി മുന്നിൽകണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകരാണ് പ്രതിസന്ധിയിൽ ആയത്.
NRI
ബര്‍ലിന്‍: ജർമനിയിലെ ബ്രാൻഡൻബുർഗ് സംസ്ഥാനത്ത് പക്ഷിപ്പനി (ഏവിയൻ ഇൻഫ്ലുവൻസ) പടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗം വ്യാപിച്ചതിനെത്തുടർന്ന് ആയിരക്കണക്കിന് വളർത്തു പക്ഷികളെ കൊന്നൊടുക്കുകയും വന്യജീവികൾ കൂട്ടത്തോടെ ചാവുകയും ചെയ്തു.
ജര്‍മനിയിലെ ബ്രാൻഡൻബുർഗിലെ ക്രെമ്മൻ പ്രദേശത്ത് പക്ഷിപ്പനി ബാധിച്ച ഏകദേശം 5,000 വാത്തകളെ അധികൃതർ കൊന്നൊടുക്കി. ക്രെമ്മൻ ശതാവരി ഫാമിലെ ഓപ്പറേഷൻസ് മാനേജർ മാൾട്ടെ വോയിറ്റ്സ് ഇക്കാര്യം സ്ഥിരീകരിച്ചു.
തലസ്ഥാനമായ ബർലിന്റെ വടക്കുപടിഞ്ഞാറുള്ള ലിനൂമർ ടീഷെ തടാകങ്ങൾ പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടെ രക്ഷാപ്രവർത്തകർ ദിവസേന നൂറുകണക്കിന് ചത്ത ക്രെയിനുകളെ കണ്ടെത്തുന്നു.
ലിനൂമർ കുളം പ്രദേശത്ത് മാത്രം ഇതിനകം 1,000-ത്തിലധികം ക്രെയിനുകൾ ചത്തതായാണ് കണക്ക്. ടീഷെ തടാകങ്ങളിലെ പതിനായിരക്കണക്കിന് പക്ഷികളുടെ ഫാമുകളിൽ മാരകമായ രോഗം ബാധിച്ചു.
സംരക്ഷണ സ്യൂട്ടുകളും മാസ്കുകളും ധരിച്ചാണ് തൊഴിലാളികൾ ചത്ത പക്ഷികളെ അവയുടെ കൂടുകളിൽ നിന്ന് നീക്കം ചെയ്യുന്നത്. ഈ നഷ്ടം 350,000 യൂറോയായി കണക്കാക്കുന്നു.
രോഗം മറ്റ് സംസ്ഥാനങ്ങളായ സാക്സണി-അൻഹാൾട്ട്, ലോവർ സാക്സണി വഴി സാർലാൻഡ്, റൈൻലാൻഡ്-പാലറ്റിനേറ്റ് വരെ വ്യാപിക്കുന്നതായും റിപ്പോർട്ടുണ്ട്.
ക്രെയിനുകളുടെ ദേശാടന പാതകളിലെ കോഴി ഫാമുകളെല്ലാം വലിയ ഭീഷണിയിലാണ്. ബ്രാൻഡൻബുർഗിലും മെക്ലെൻബുർഗ്-വെസ്റ്റേൺ പൊമെറാനിയയിലും സമീപ ദിവസങ്ങളിൽ 1,60,000-ത്തിലധികം മൃഗങ്ങളെ കൊന്നൊടുക്കേണ്ടി വന്നു.